Skip to main content

ഒ.ഇ.സി.സ്‌കോളര്‍ഷിപ്പ് : സ്‌കൂളുകള്‍ വിവരം അറിയിക്കണം

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഒ.ഇ.സി. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ  വിവരങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം ബെനിഫിഷറി ലിസ്റ്റ് കിട്ടിയിട്ടും ബാങ്ക് അക്കൗണ്ടുകളില്‍ ആനുകൂല്യം ക്രെഡിറ്റാവാത്ത സ്‌കൂളുകള്‍ വിവരം അറിയിക്കണം.

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ സ്‌കൂള്‍ കോഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍ : 0495 2377786.
 

date