Skip to main content

ചെറുതാഴം ബസപകടം:  മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് മരിച്ച പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48),  മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം (44) എന്നിവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് 50,000 രൂപ വീതവും മറ്റുളള 11 പേര്‍ക്ക് 10,000 രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

പി എന്‍ സി/4230/2017
 

date