Skip to main content

ലോട്ടറി വില്‍പ്പനക്കാര്‍ക്ക്  ബീച്ച് അംബ്രല്ല നല്‍കുന്നു

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് നഗരപരിധിയിലെ സ്വന്തമായി കടയില്ലാത്ത വഴിയോര വില്‍പനക്കാരായ (വില്‍പന തട്ട് ഉപയോഗിച്ച് ലോട്ടറി വില്‍പന നടത്തുന്നവര്‍)  ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു.  

ഗുണഭോക്താക്കളായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ 14 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.

പി എന്‍ സി/4235/2017
 

date