Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് (കാറ്റഗറി നമ്പര്‍ 659/12) തസ്തികയ്്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രമാണ പരിശോധന ഈ മാസം 14, 15, 16 തീയതികളില്‍ രാവിലെ 10നും എച്ച്എസ്എ അറബിക് (കാറ്റഗറി നമ്പര്‍ 199/16) തസ്തികയിലേക്കുള്ള പ്രമാണ പരിശോധന 16ന് രാവിലെ 11.30നും ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് ഹാജരായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2222665.
(പിഎന്‍പി 3022/17)
date
- Log in to post comments