Skip to main content

വെളിയിട വിസര്‍ജന വിമുക്ത ജില്ല:  ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വെ 23 മുതല്‍

വെളിയിട വിസര്‍ജന വിമുക്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമപഞ്ചാ.ത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ സുസ്ഥിര ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നവംബര്‍ 23 മുതല്‍ കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം സര്‍വെ നടത്തും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര പരിശോധനാ ഏജന്‍സിയായ കാന്താര്‍ പബ്ലിക് ആന്‍ഡ് ഐ.പി.ഇ. ഗ്ലോബല്‍  ആണ് പരിശോധനാ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വെ ( എന്‍.എ.ആര്‍.എസ്.എസ്.) നടത്തുന്നത്. 

ജനസംഖ്യാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ 148 വില്ലേജുകളിലാണ് സര്‍വെ നടത്തുക. ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ശുചിത്വ സമിതി യോഗം ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്ലോക്ക്-പഞ്ചായത്ത്തല യോഗങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ശുചിത്വ -ജാഗ്രതാ സമിതി അംഗങ്ങള്‍ വീടുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, തുറസ്സായ സ്ഥലങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കും. 

താഴെ കൊടുക്കുന്ന ഘടകങ്ങളാണ് സര്‍വെയില്‍ പരിശോധനയ്ക്ക് വിധേയമാക്കുക. 
എല്ലാ കുടുംബങ്ങളും ടോയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ടെന്നും വെള്ളം, സോപ്പ് എന്നിവ ടോയ്‌ലറ്റില്‍ ലഭ്യമാണെന്നും ഉറപ്പാക്കണം. * തീരദേശ പഞ്ചായത്തുകളിലും പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഗ്രാമപഞ്ചായത്തുകളിലും കൂടുതല്‍ ജാഗ്രത പൂലര്‍ത്തണം.               * പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗസജ്ജമാക്കി ജല ലഭ്യത ഉറപ്പാക്കി വൃത്തിയായി പരിപാലിക്കണം.* സകൂള്‍-അങ്കണവാടി ടോയ്‌ലറ്റുകള്‍ പൂര്‍ണമായും ഉപയോഗ സജ്ജമാക്കി വെള്ളം, സോപ്പ് എന്നിവ ലഭ്യമാക്കണം. * പൊതു തുറസ്സായ  സ്ഥലങ്ങള്‍ മാലിന്യങ്ങളില്‍ നിന്നും മുക്തമായിരിക്കണം. *  ഖര-ദ്രവ മാലിന്യം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന  രീതി , ശാസ്ത്രം, ഇടപെടല്‍ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വതന്ത്ര സര്‍വെ ടീമിന് വിശദീകരിച്ച് നല്‍കാനാവണം.*സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മിച്ച എല്ലാ ശൗചാലയങ്ങളും ജിയോ ടാഗിങിന് വിധേയമാക്കണം. * പൊതു ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കൃത്യമായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടാവണം. *സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്നും പരിപാലനവും ഉറപ്പാക്കണം.

    *  ഖര-ദ്രവ മാലിന്യ സംസ്‌കരണ യൂനിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തന മാര്‍ഗങ്ങള്‍ , പരിപാലന രീതി തുടങ്ങിയവ വിശദീകരിക്കണം. *മലവിസര്‍ജ്യം ശൗചാലയത്തില്‍ നിന്ന് സംസ്‌കരിക്കുന്ന രീതി- സോക്ക് പിറ്റ്, സെപ്റ്റിക് ടാങ്ക്, റ്റു പിറ്റ്, സിംഗിള്‍ പിറ്റ് തുടങ്ങിയ കാര്യങ്ങള്‍ സര്‍വെയുടെ ഭാഗമായി പരിശോധിക്കും. * തുറസ്സായ സ്ഥലത്ത് മലവിസര്‍ജനമില്ലെന്ന് പൂര്‍ണമായും ഉറപ്പാക്കണം,. 
 

date