Post Category
ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലയിലെ വിവിധ കാരുണ്യ കമ്മ്യൂനിറ്റി ഫാര്‍മസികളിലേയ്ക്ക് രജിസ്റ്റേഡ് ഫാര്‍മസിസ്റ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. ബി.ഫാം/ഡി.ഫാം ആണ് യോഗ്യത. 35 വയസില്‍ താഴെ പ്രായമുള്ള ഫാര്‍മസി രജിസ്‌ട്രേഷന്‍ ലഭിച്ചതിന് ശേഷം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 11,620 രൂപയാണ് പ്രതിമാസ വേതനം.
താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 14 രാവിലെ 10.30ന് ജില്ലാ ആശുപത്രി പരിസരത്തുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ജില്ലാ സംഭരണശാലയില്‍ നടക്കുന്ന അഭിമുഖത്തിലും പ്രായോഗിക വിജ്ഞാന പരിശോധനയിലും പങ്കെടുക്കണം.
ഫോണ്‍ : 0491 2533336, 9496006200.
date
- Log in to post comments