മീസില്‍സ് റൂബെല്ല : വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി
സര്‍ക്കാര്‍ പദ്ധതിയായ മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പിന് എതിരെ വ്യാജപ്രചാരണം ഏറിവരുന്ന സാഹചര്യത്തില്‍ കേരള പോലീസ് ആക്ട് 2011 ലെ 118 (സി) പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്റേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങള്‍ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
അവശ്യസര്‍വ്വീസ് ആയ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതി ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്കി അഞ്ചാം പനി നിര്‍മ്മാജ്ജനം ചെയ്യുന്നതിനും റൂബെല്ല നിയന്ത്രിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് നടത്തപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് അവശ്യം സര്‍വ്വീസിന് തടസ്സം നില്ക്കുന്നതും ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭീതി പരത്തുന്നതുമായ ഇത്തരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള പോലീസ് ആക്ടിലെ വകുപ്പ് ഉപയോഗിച്ച് നടപടി സ്വീകരിക്കന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
- Log in to post comments