നിയമസേവന ദിനം ആചരിച്ചു
നിയമസേവന സ്ഥാപനങ്ങളുടെ പ്രാധാന്യം ജനമനസ്സുകളിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലയില്‍ നിയമ സേവന ദിനം ആചരിച്ചു. ഘോഷയാത്രയും ഫ്‌ളാഷ്‌മോബുമൊക്ക ചേര്‍ന്ന ആകര്‍ഷക പരിപാടികളോടയായിരുന്നു ആഘോഷത്തിന്റെ തുടക്കം. ഘോഷയാത്രയ്ക്ക് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് ഐ. റ്റി. ഹാളില്‍ ജില്ലാ ജഡ്ജി ഇ. എം. മുഹമദ് ഇബ്രാഹിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയമപരിരക്ഷ ലഭിക്കുന്നതിന് പിന്നാക്കാവസ്ഥ ആര്‍ക്കും തടസമാകരുതെന്നും ഭരണഘടനാവ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ.ജഗദമ്മ അധ്യക്ഷയായി.
താലൂക്ക് നിയമസേവന കമ്മിറ്റി ചെയര്‍മാന്‍ ഇ. ബൈജു, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി. കെ. ബൈജു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് വിജയന്‍, സെക്രട്ടറി കെ. ഹരികുമാര്‍, ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി ആര്‍. സുധാകാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments