കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തില്‍ ഇന്ന്
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 13 വരെ കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും.
ഇന്ന് (നവംബര്‍ 11) അന്നമാചാര്യര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളെജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഏഴിന് പത്മഭൂഷണ്‍ ജേതാവ് സംഗീത കലാനിധി സുധ രഘുനാഥന്റെ സംഗീത കച്ചേരി. പക്കാല രാംദാസ് (വയലിന്), നെയ്വേലി സ്കന്ദ സുബ്രമണ്യന്‍ (മൃദംഗം), എം.രാമന് (മൂര്സിങ്).
നവംബര്‍ 12ന് ത്യാഗരാജസ്വാമികള്‍ ദിനത്തില്‍ രാവിലെ ഒമ്പതിന് ഉഞ്ചവൃത്തി, 10.30ന് പഞ്ചരത്നകീര്‍ത്തനാലാപനം. വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരി. ഏഴിന് രാമകൃഷ്ണന് മൂര്‍ത്തിയുടെ സംഗീത കച്ചേരി. നാഗൈ.ആര്.ശ്രീറാം (വയലിന്), തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം), ഗുരുപ്രസന്ന (ഗഞ്ചിറ). (ലോഗോ സഹിതം)
- Log in to post comments