Skip to main content

ശാസ്ത്രാവബോധ വാരാഘോഷം : കേരള റാലി ഫോര്‍ സയന്‍സ് 14ന്

 'കേരളം ശാസ്ത്രത്തോടൊപ്പം' എന്ന മുദ്രാവാക്യവുമായി  കേരള ശാസ്ത്രസാങ്കേതിക  പരിസ്ഥിതി കൗണ്‍സില്‍ , കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,  ഗ്രന്ഥശാലാ സംഘം, പൊതു വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് , കോളെജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് , സംസ്ഥാന കുടുംബശ്രീ മിഷന്‍, സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവ  സംയുക്തമായി ശാസ്ത്രവാരം ആചരിക്കുന്നു.  

ഇതിന്റെ ഭാഗമായി രൂപവത്കരിച്ച സംഘാടകസമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം താഴെ കൊടുക്കുന്ന തീരുമാനങ്ങളെടുത്തു.

ഇന്ന് (നവംബര്‍ 11) വൈകീട്ട് നാലിന് വിക്‌ടോറിയ കോളെജില്‍ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഡോ:അജിത് പരമേശ്വരന്‍ പങ്കെടുക്കുന്ന ' ശാസ്ത്രവും മൗലികവാദവും' വിഷയത്തില്‍ പ്രഭാഷണം നടത്തും. പങ്കെടുക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'കേരള റാലി ഫോര്‍ സയന്‍സ്' നവംബര്‍ 14ന് വൈകീട്ട് 3.30ന് മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പൊതു യോഗത്തോടെ സമാപിക്കും.

സിവില്‍ സ്റ്റേഷന്‍, വിക്‌ടോറിയ കോളെജ്, നഗരസഭാ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന റാലികള്‍ യഥാക്രമം ജില്ലാ കലക്ടര്‍, വിക്‌ടോറിയ കോളെജ് പ്രിന്‍സിപ്പല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നവംബര്‍ 14 വരെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി സന്ദര്‍ശനത്തിന് പൊതുജനങ്ങള്‍ക്ക് അവസരവുമൊരുക്കിയിട്ടുണ്ട്.
 

date