Skip to main content

ആരോഗ്യ കാര്‍ഡ് ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ 15 വരെ

കാക്കനാട്: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ 15 വരെ. കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ അക്ഷയ ഉന്നതി കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷമെടുത്ത സ്മാര്‍ട്ട് കാര്‍ഡില്‍ കുടുംബനാഥന്റെ പേരിന് പകരം ഫാമിലി ഹെഡ് എന്ന് മുന്‍വശത്ത് എഴുതിയിരിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കളും വീണ്ടും രജിസ്റ്റര്‍ ചെയ്യണം. സറ്റേറ്റ് പ്രയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുരുതര രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

റേഷന്‍ കാര്‍ഡില്‍ ചികിത്സയ്ക്കായി നല്‍കിയിരിക്കുന്നു എന്നെഴുതിയ കാര്‍ഡുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ആം ആദ്മി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ പദ്ധതിയുമായി ബന്ധിപ്പിക്കണം. ഇതിനായി www.chiak.org എന്ന വെബ്്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 

date