Post Category
താല്‍ക്കാലിക നിയമനം
ഗ്രാമപഞ്ചായത്തുകളുടെ പ്രാദേശിക വികസന രൂപ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭൂവിനിയോഗ സര്‍വെ, സാമൂഹ്യ-സാമ്പത്തിക സര്‍വെ എന്നിവ ചെയ്യുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഭൂവിനിയോഗ സര്‍വെ ചെയ്യുന്നതിന് ചെയിന്‍ സര്‍വെ ഐ.ടി.ഐ / ഐ.ടി.സി അല്ലെങ്കില്‍ ഡിപ്ലോമ (സിവില്‍, സര്‍വെ) യാണ് യോഗ്യത. സാമൂഹ്യ-സാമ്പത്തിക സര്‍വെ ചെയ്യുന്നതിന് പത്താം ക്ലാസ്സാണ് യോഗ്യത.
താല്പര്യമുളളവര് നവംബര്‍ 30 നകം ടൗണ്‍ പ്ലാനര്‍, ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയം, നഗര-ഗ്രാമാസൂത്രണ വകുപ്പ്, ആസൂത്രണ ഭവന്, സെക്കന്റ് ഫ്ളോര്‍, സിവില്‍ സ്റ്റേഷന്, അയ്യന്തോള്‍, തൃശൂര്‍ - 680 003 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0487-2363003.
date
- Log in to post comments