Skip to main content

വാത്സല്യം/ശലഭം പദ്ധതി ഉദ്ഘാടനം ചെയ്തു

വാത്സല്യം/ശലഭം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഫേസ്ബുക്ക് പേജ്, വാട്‌സ് ആപ്പ് ഗ്രൂപ്പ് ഓപ്പണിങ്ങും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സുഹിത നിര്‍വഹിച്ചു. നവജാത ശിശു സ്‌ക്രീനിങ്ങ് പരിപാടി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി വ്യാപിപ്പിക്കും.

ബുദ്ധി മാന്ദ്യം, ഓട്ടിസം, അപ്‌സമാരം എന്നിവക്ക് കാരണമാകുന്ന ജനതികരോഗങ്ങള്‍ ജനനസമയത്ത് തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് പരിപാടി. ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി.സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പാര്‍വ്വതി ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. 
 

date