Skip to main content

മീഡിയ ഏജന്‍സികളെ തെരഞ്ഞെടുക്കും

    സംസ്ഥാനത്ത് ആരംഭിക്കുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷനുവേണ്ടിയും വനിതാ ശിശുവികസന വകുപ്പിന്റെ വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളുടെയും സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ നടത്തുന്നതിന് ഈ രംഗത്ത് പരിചയ സമ്പന്നരായ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
    സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികള്‍ നടത്തിയതില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.  ഇത്തരത്തില്‍ പരിപാടികള്‍ നടത്തിയതിന്റെ വിശദവിവരങ്ങള്‍ പോര്‍ട്ട്‌ഫോളിയോ  രൂപത്തില്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം.
    ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലയിലെ പ്രവര്‍ത്തനം മുന്‍ഗണനയായി പരിഗണിക്കും.
    അപേക്ഷയില്‍ നിന്നും യോഗ്യരായവരെ കമ്മിറ്റി മുഖേന തെരഞ്ഞെടുക്കും.  തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി വകുപ്പുമായി എംപാനല്‍ ചെയ്യപ്പെടുകയും വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതുമായിരിക്കും.
    യോഗ്യതയുളള കമ്പനി/ഏജന്‍സികള്‍ രേഖകള്‍ സഹിതമുളള അപേക്ഷകള്‍ മുദ്രവച്ച കവറില്‍ മെയ് 31ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.  കവറിനു പുറത്ത് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മീഡിയാ ഏജന്‍സികളെ തിരഞ്ഞെടുക്കല്‍ എന്ന് രേഖപ്പെടുത്തണം.  വിലാസം: സ്‌പെഷ്യല്‍ സെക്രട്ടറി, വനിതാ ശിശുവികസന, സാമൂഹ്യനീതി വകുപ്പ്, സെക്രട്ടേറിയറ്റ്, റൂം നം 620, സൗത്ത് ബ്ലോക്ക്, തിരുവനന്തപുരം.  ഫോണ്‍: 0471 2333374, 2517311.
പി.എന്‍.എക്‌സ്.1926/18

date