ഉന്നതവിജയം നേടിയവര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഭവിജയഭേരി ആദരം' പരിപാടി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം കക്ഷി-രാഷ്ട്രീയ വിഭജനങ്ങള്‍ക്കതീതമായി കേരളം ഏറ്റെടുത്തിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് മാറി വിവരങ്ങളെ സ്വാംശീകരിക്കുമ്പോഴാണ് വിദ്യാഭ്യാസം അര്‍ഥവത്താകുന്നത്. ഉന്നതവിജയം കൈവരിച്ചവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളാണെന്നും ഇത്തരം അനുമോദന യോഗങ്ങള്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രഖ്യാപനമായി മാറുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സ്പീക്കര്‍ സമ്മാനിച്ചു. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സലിം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, സിവില്‍ സര്‍വീസ് ജേതാവ് ജുനൈദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments