Skip to main content

പഠനത്തോടൊപ്പം ആട്ടവും പാട്ടും, കൊണ്ടോട്ടിയില്‍ സ്‌കൂളിനൊപ്പം പാര്‍ക്കും തുറക്കും

 

പുതിയ അധ്യായന വര്‍ഷത്തില്‍ പഠിക്കാന്‍ സ്‌കൂള്‍ തുറക്കുന്നതോടൊപ്പം കളിച്ചു രസിക്കാന്‍ പാര്‍ക്കും തുറക്കുന്നതിന്റെ സന്തോഷത്തിലാണ് കൊണ്ടോട്ടിയിലെ സ്‌കൂളുകളിലെ കുട്ടികള്‍. കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് പ്രൈമറി വിദ്യാലയങ്ങളിലാണ്
ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 46.50 ലക്ഷം രൂപ ചെലവഴിച്ച് കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മണ്ഡലത്തില്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ 'ആടാം, പാടാം, പഠിക്കാം' പദ്ധതിക്കു കീഴിലാണ് കിഡ്‌സ് പാര്‍ക്ക് ഒരുങ്ങുന്നത്.
മണ്ഡലത്തിലെ വിവധ പഞ്ചായത്ത്, നഗരസഭാ പരിധിയിലെ ജി.എം.യു.പി. സ്‌കൂള്‍ ചിറയില്‍, ജി.എം.യു.പി. സ്‌കൂള്‍ മേലങ്ങാടി, ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചെറുകാവ്, ജി.എം.എല്‍.പി. സ്‌കൂള്‍ തടത്തില്‍പറമ്പ്, ജി.എം.എല്‍.പി. സ്‌കൂള്‍ പരതക്കാട്, ജി.എല്‍.പി.സ്‌കൂള്‍ പൊന്നാട്, ജി.എല്‍.പി.സ്‌കൂള്‍ കാരാട്, ജി.എം.എല്‍.പി. സ്‌കൂള്‍ മപ്രം എന്നിവിടങ്ങളിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
 നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയ പാര്‍ക്കുകള്‍ ജൂണ്‍ ആദ്യവാരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായ പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് അംഗീകാരം ലഭ്യമാക്കിയത്. പദ്ധതി പ്രകാരം പൂന്തോട്ടത്തോടൊപ്പം പാര്‍ക്കില്‍ സീസോ, ഊഞ്ഞാല്‍, ഗോള്‍സിങ്ങ്, ഡബിള്‍ സിങ്ങ്, ഗ്യാങ്ങ് സിങ്ങ്, കോര്‍ണര്‍ സിറ്റിങ്ങ് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ടാവും.

 

date