Skip to main content

മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം ഇന്ന് തുടങ്ങും

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ എക്‌സിബിഷന്‍ ഇന്ന് (മെയ് 24)                തുടങ്ങും. കളക്‌ട്രേറ്റില്‍ നിന്ന് രാവിലെ 10ന് ആരംഭിക്കുന്ന പര്യടനം ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്യും. വികസന ചിത്രങ്ങളുടെ പ്രദര്‍ശനം, വീഡിയോ ഷോ എന്നിവ ഒരുക്കിയിട്ടുളള വാഹനം ഇന്ന് പാമ്പാടി, വാഴൂര്‍, പൊന്‍കുന്നം, ഇളങ്ങുളം,  പാല, ഭരണങ്ങാനം,  ഈരാറ്റുപേട്ട, തിടനാട്,  പാറത്തോട്, മുണ്ടക്കയം,  എരുമേലി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. നാളെ (മെയ് 25) മണിമല, കറുകച്ചാല്‍ , മാടപ്പള്ളി, ചങ്ങനാശ്ശേരി, തെങ്ങണവഴി,  പുതുപ്പള്ളി,  മണര്‍കാട്,  മുത്തോലി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും 26ന് മെഡിക്കല്‍കോളേജ്, ഏറ്റുമാനൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്,  വൈക്കം, കുലശേഖരമംഗലം, ചെമ്പ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 

                                                 (കെ.ഐ.ഒ.പി.ആര്‍-1034/18)

date