Post Category
തദ്ദേശ ഉപതെരഞ്ഞെടുപ്പുകള്‍: സ്ഥലംമാറ്റത്തിന് നിയന്ത്രണം
സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി വാര്‍ഡുകളിലും അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ആകസ്മിക ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 31 നു നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട വരണാധികാരികളെയും ഉപവരണാധികാരികളെയും ക്രമസമാധാനം ഉള്‍പ്പെടെ തെരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് പ്രക്രിയ തീരുന്നതുവരെ സ്ഥലം മാറ്റുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവായി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.
പി.എന്‍.എക്സ്.2003/18
date
- Log in to post comments