ജില്ലയില്‍ വാഹന അപകടങ്ങള്‍ കുറക്കുന്നതിന് മൊബൈല്‍ ആപ്പ് തയ്യാറാക്കും.- ജില്ലാ കലക്ടര്‍.
ജില്ലയില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണക്കൂടത്തിന്റെ നേത്യത്വത്തില്‍ അപകട നിവാരണത്തിന് പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ പ്രത്യേക മൊബൈല്‍ ആപ്പ് രൂപപെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ആര്‍.ടി.ഒ,പോലീസ് എന്നിവരുമായി സഹകരിച്ചാണ ്അപ്പിന്റെ പ്രവര്‍ത്തനം നടത്തുക. ഹെല്‍മറ്റ് കര്‍ശനമാക്കിയിട്ടും അതു ഉപയോഗിക്കാതിരിക്കുകയും ചെറിയ തുക ഫൈന്‍ അടച്ചു രക്ഷ പെടുകയും ചെയ്യുന്ന രീതി തുടരുകയാണ്. ഇതിന് പൂര്‍ണമായും അറുതി വരുത്തുന്ന രീതിയാലായിരിക്കും ആപ്പ് രൂപകല്‍പ്പന ചെയ്യുക.
ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് കുറ്റം ചെയ്യുന്ന ഒരാള്‍ക്ക് ഫൈന്‍ അടച്ച് രക്ഷപെടാന്‍ കഴിയുന്ന സിസ്റ്റമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇയാള്‍ തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിച്ചാലും ഫൈന്‍ അടച്ച് രക്ഷപ്പെടാന്‍ കഴിയും എന്നാല്‍ മൊബൈല്‍ അപ്പ് വഴി രജിസ്ട്രര്‍ ചെയ്ത കേസുകളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് പൂര്‍ണമായി ക്യാന്‍സല്‍ ചെയ്യുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരിക്കല്‍ ഫൈന്‍ അടച്ചു കഴിഞ്ഞു പിന്നീട് ആവര്‍ത്തിച്ചാല്‍ ഒരു മാസത്തേക്ക് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യും. തുടര്‍ന്നും കുറ്റം ചെയ്താല്‍ ഒരു വര്‍ഷത്തേക്കും ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യും. പിന്നീട് കുറ്റം ചെയ്താല്‍ ലൈസന്‍സ് പൂര്‍ണമായും ക്യാന്‍സല്‍ ചെയ്യുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഇ-ഗവേണ്‍സിന്റെ ഭാഗമായാണ് ആപ്പ് രൂപ പെടുത്തുക. ഇതിനാവശ്യമായ അതിക ജീവനക്കാരെ കുടംബശ്രി വഴി ലഭ്യമാക്കും.
- Log in to post comments