വൈക്കം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉദ്ഘാടനം നാളെ
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ആശുപത്രിയില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം നാളെ (മെയ് 27) രാവിലെ 9.30 ന് ആരോഗ്യസാമൂഹ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ഗുണമേ•യുളള ജീവന് രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ 64-ാം മത് ശാഖ ഉദ്ഘാടനം ചെയ്യുന്നത്. സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ ഇന്ദിരാ ദേവി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി. സുഗതന്, അഡ്വ. കെ. കെ. രഞ്ജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ഹരിക്കുട്ടന്, പി.എസ് മോഹനന്, സെബാസ്റ്റ്യന്‍ ആന്റണി, ലിജി സലജ്രാജ്, പി, ശകുന്തള, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല ഗോപി, നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബിജു വി കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വി. വി സത്യന്, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ സ്വാഗതവും കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് ലിമിറ്റഡി ജനറല്‍ മാനേജര്‍ ഡോ. എസ്. ആര് ദിലീപ് കുമാര്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-1060/18)
- Log in to post comments