Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ് ഞായറാഴ്ച പ്രവര്‍ത്തിക്കും
കര്‍ഷക തൊഴിലാളികള്‍ക്ക് കുടിശ്ശികനിവാരണം നടത്തി അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി മെയ് 31ന് അവസാനിക്കുന്നതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് മെയ് 27 ഞായറാഴ്ച രാവിലെ 10 മുതല്‍ മൂന്ന് വരെ പ്രവര്‍ത്തിക്കും. 2000 ജനുവരി മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശ്ശിക അടച്ചു അംഗത്വം പുതുക്കാന്‍ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെല്‍ഫെയര്‍ഫണ്ട് ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1055/18)
date
- Log in to post comments