Skip to main content

കൈയൊപ്പ് രേഖാലയ മ്യൂസിയം ഉദ്ഘാടനം നാളെ (മെയ് 30)

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഗത്ഭരായ വ്യക്തികളുടെ കൈയൊപ്പ് ശേഖരിച്ച് തയാറാക്കിയ കൈയൊപ്പ് രേഖാലയ മ്യൂസിയത്തിന്റെ ഉദ്ഘാടനം ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ് അങ്കണത്തില്‍ നാളെ (മേയ് 30) വൈകുന്നേരം നാലിന് തുറമുഖ പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും.  കെ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ ഡോ. മൈക്കിള്‍ തരകന്‍ മുഖ്യപ്രഭാഷണം നടത്തും. 
പി.എന്‍.എക്‌സ്.2051/18

date