Skip to main content

ആരോഗ്യജാഗ്രതയുമായി താഴേക്കോട് ഗ്രാമപഞ്ചായത്ത്

ആരോഗ്യ ജാഗ്രത പരിപാടികളുടെ ഭാഗമായി താഴേക്കോട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലരോഗ പ്രതിരോധ പരിപാടികള്‍ക്ക് തുടക്കമായി. കഴിഞ്ഞവര്‍ഷം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വന്‍തോതില്‍ പടര്‍ന്നുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വാര്‍ഡുകള്‍ തോറും മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ലഘുലേഖ വിതരണവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ടി കുഞ്ഞുമുഹമ്മദ് , പഞ്ചായത്ത് അംഗങ്ങള്‍,  ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും പ്രതിരോധ-ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തു.

 

date