ഓടകളില്‍ മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും-ജില്ലാ കളക്ടര്‍
ഓടകളിലേയ്ക്ക് മലിന ജലം ഒഴുക്കി വിടുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി പറഞ്ഞു. കോട്ടയം ശാസ്ത്രി റോഡില്‍ ഖാദി ഗ്രാമോദ്യോഗ ഭവനു സമീപത്തുള്ള പുരയിടങ്ങളിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ വെള്ളം കെട്ടി കിടക്കാതെ ഒഴുക്കി വിടുന്നതിന് നിര്‍മ്മിച്ചിട്ടുള്ള ഓടകളിലേക്ക് വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നും മലിനജലം കുഴലുകളിലൂടെ ഒഴുക്കി വിടുകയാണ്. വെള്ളക്കെട്ട് പ്രദേശത്തെ ഓടയിലേയ്ക്കും നിരവധി മാലിന്യക്കുഴലുകള്‍ സ്ഥിപിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞ് ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമീപ പ്രദേശത്ത് വെളളക്കെട്ട് സംജാതമായത്. വെള്ളം പമ്പുചെയ്ത് കളയുന്നതിനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരത്തിനുള്ള നപടികള്‍ ഉണ്ടാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പറഞ്ഞു. ഓടയോടു ചേര്‍ന്നുള്ള മാന്‍ഹോളുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. നിലവിലെ ഓടയുടെ നീളം വര്‍ദ്ധിപ്പിച്ച് ശാസ്ത്രി റോഡിലുള്ള ഓടയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നും ഇതിനാവശ്യമായ തുക എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര് സോന, കൗണ്‍സിലര്‍മാരായ സാബു പുളിമൂട്ടില്‍, കെ.ജെ.സനില്‍, ലീലാമ്മ ജോസഫ്, ആര്.ഡി.ഒ കെ.രാമദാസ്, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും സംബന്ധിച്ചു.
- Log in to post comments