Skip to main content

അധ്യാപകരുടെ സിനിമാപഠന പരിശീലനം- സമാപനം ഇന്ന്

 

സംസ്ഥാനത്തെ സകൂള്‍ അധ്യാപകരെ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്ന സമഗ്രപദ്ധതിയ്ക്ക് കെ ആര്‍ നാരയണന്‍ ഫിലിം ഇന്‍സ്റ്റ്റ്റിയൂട്ടില്‍ ഇന്ന് (മെയ് 1) സമാപനം. ഉച്ചയക്ക് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലസ്സി വിശിഷ്ടാതിഥിയായിരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട്  ചെയര്‍മാന്‍ ആര്‍. ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍  ഡയറക്ടര്‍ ഡോ. കെ അമ്പാടി, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഡയറക്ടര്‍ ബി അബുരാജ്, കോഴ്‌സ് ഡയറക്ടര്‍  പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ ഫൗസിയ ഫാത്തിമ എന്നിവര്‍ സംസാരിക്കും. ദക്ഷിണേന്ത്യയിലെ ഏക ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ ആര്‍ നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയും (ടകഋഠ) സംയുക്തമായി ഒന്നരമാസം മുമ്പാണ്  പരിശീലനത്തിന് തുടക്കമിട്ടത്്. അദ്ധ്യാപകരുടെ ആറ് ബാച്ചുകള്‍ പരിശീലനം പൂര്‍ത്തിയായി.  അദ്ധ്യാപകര്‍ക്കായി ഒന്നര മാസം നീണ്ടു നിന്ന പരിപാടി ഏപ്രില്‍ 23ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സിബി മലയിലാണ് ഉദ്ഘാടനം ചെയ്തത്. 

 

25 അധ്യാപകര്‍ വീതമുള്ള ആറു ബാച്ചുകളിലായി നടന്ന പരിശീലനത്തില്‍  കെ ആര്‍ നാരയണന്‍ ഇന്‍സ്റ്റ്റ്റിയൂട്ടിലെ അധ്യാപകര്‍ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. ഓഡിയോ വിഷ്വല്‍ ഈ കണ്ടന്റ് നിര്‍മ്മാണത്തിന്    ആവശ്യമായ തിരക്കഥ, ഷൂട്ടിങ്, എഡിറ്റിങ്, ശബ്ദമിശ്രണം, ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ സകൂളുകളും ഹൈടെക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  സ്മാര്‍ട്ട് ക്ലാസ്സുകളില്‍ ആവശ്യമായ  ഓഡിയോ വീഡിയോ കണ്ടന്റുകള്‍, ബോധവല്‍കരണത്തിനാവശ്യമായ ലഘു ചിത്രങ്ങള്‍ എന്നിവ സ്വയം തയ്യാറാക്കാനും പരിശീലനം നല്‍കി.  

date