ലീഡ് നില അപ്പപ്പോൾ അറിയിക്കാൻ സംവിധാനം, കളക്‌ട്രേറ്റിലും അറിയാം
വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലെയും ലീഡ് നില അപ്പപ്പോൾ അറിയിക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് വെളിയിലായി ഉച്ചഭാഷിണി സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ വോട്ടെണ്ണൽ നടക്കുന്ന ക്രിസ്റ്റ്യൻ കോളജിനുള്ളിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ മീഡിയ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ വച്ചിട്ടുള്ള പ്രൊജക്ടറിൽ ആർ.ഓയുടെ ഡാറ്റാ എൻട്രി പൂർത്തിയാകുമ്പോൾ തന്നെ വിവരങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ലീഡ് നില തൽസമയം ജില്ലാ കള്കട്രേറ്റിലും കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
(പി.എൻ.എ 1140/ 2018)
ജൂൺ അഞ്ചിന് എല്ലാ ജില്ലാ ഓഫീസുകളും
ഹരിത ഓഫീസുകൾ ആകുന്നു
പൊതുജനങ്ങൾക്ക് കണ്ടു പഠിക്കാനും മാതൃകയാക്കുവാനും കഴിയും വിധം ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്നു. ഇതിന്റെ ആദ്യപടിയായി ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലാ ഓഫീസുകളും ഹരിത ഓഫീസായി പ്രഖ്യാപിക്കുന്നതിന് കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
(പി.എൻ.എ 1141/ 2018)
- Log in to post comments