Post Category
സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം അഞ്ചിനകം അപേക്ഷിക്കണം
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിങിന് ആവശ്യമായ പഠന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറം ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂൺ അഞ്ചിന് മുമ്പായി നൽകണം.ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തലത്തിൽ ഫിസിക്കൽ കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 85ശതമാനം മാർക്കോടെ വിജയിച്ചതോ മുൻവർഷത്തെ നീറ്റ് പരീക്ഷയിൽ 40ശതമാനം മാർക്കോ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ലഭിക്കൂ.
(പി.എൻ.എ 1144/ 2018)
date
- Log in to post comments