നിപ വൈറസ് ബാധിച്ച് മരിച്ച രണ്ട് കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 10 ലക്ഷം നല്‍കി.
ജില്ലയില്‍ നിപ വൈറസ് ബാധിച്ച് മരിച്ച രണ്ട് കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക കര്‍മ്മ സേനയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജില്ലയില്‍ മൂന്ന് പേരാണ് നിപ്പവൈറസ് ബാധിച്ച് മരിച്ചത്. ഇതില്‍ മൂര്‍ഖനാട് വില്ലേജിലെ തടത്തില്‍തോട് വേലായുധന്‍,തെന്നല വില്ലേജില്‍ മണ്ണന്താനത്ത് ഷിജിത എന്നിവരുടെ കുടുംബത്തിനാണ് തുക കൈമാറിയത്. എന്നാല്‍ മൂന്നിയൂര്‍ മേച്ചേരി ബിന്ദുവിന്റെ ബന്ധുക്കള്‍ക്കുള്ള തുക ബാങ്ക് എക്കൗണ്ട് നമ്പര്‍ ലഭ്യമാല്ലാത്തതിനാല്‍ കൈമാറാന്‍ കഴിഞ്ഞില്ല. വലിയ തുക എക്കൗണ്ട് വഴിമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ അതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ബിന്ദുവിന്റെ കുടുംബത്തിനുള്ള തുക ഇന്ന് (ജൂണ്‍ 1) മൈകാറും.
- Log in to post comments