Skip to main content

ഫിഷറീസ് വകുപ്പില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

ഫിഷറീസ് വകുപ്പില്‍ സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വി.എച്ച്.എസ്.സി  ഫിഷറീസ്  അല്ലെങ്കില്‍  ഏഞഎഠഒട ല്‍ പത്താം ക്ലാസ്സ് വരെ പഠിച്ച ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളള 20 നും 40 നും ഇടയില്‍ പ്രാമുള്ളവരെ 15000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഫെസിലിറ്റേറ്ററായി നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ ഏഴിന്  രാവിലെ 10 ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണം.  ഫോണ്‍ 0494  2666428.

date