Skip to main content

സ്‌കൂൾ പ്രവേശനോത്സവം ഇന്ന് വേദിയാകുക പൊള്ളേത്തൈ ഗവ.ഹൈസ്‌കൂൾ

വയറിളക്കം: ജാഗ്രത വേണം

 

ആലപ്പുഴ: മഴക്കാലമായതോടെ വറിളക്കം പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വയറിളക്കത്തിന്റെ ആരംഭം മുതൽ പാനീയ ചികിത്സ തുടങ്ങണം. ഒ.ആർ.എസ് ലായനി, വീട്ടിൽ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിൻവെള്ളം തുടങ്ങിയവ കുടിക്കണം. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ ആശ- അങ്കണവാടി പ്രവർത്തകിൽ നിന്നോ ലഭിക്കുന്ന ഒ.ആർ.എസ് മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി  അൽപ്പാൽപ്പമായി  കുടിക്കുക. ഒരിക്കൽ തയ്യാറാക്കുന്ന ലായനി 24 മണിക്കുറിനുള്ളിൽ ഉപയോഗിക്കണം.

പാനീയ ചികിത്സയോടൊപ്പം വേഗത്തിൽ ദഹിക്കുന്ന ഭക്ഷണവും കഴിക്കണം. 14 ദിവസം വരെ ദിവസേന സിങ്ക് ഗുളിക കഴിയ്ക്കുന്നത് വയറിളക്കത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായിക്കും. 

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തുറന്നു വച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ കഴിയ്ക്കാതിരിക്കുക. ആഹാരത്തിനു മുൻപും മലവിസർജ്ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

 ആഹാരസാധനങ്ങൾ എപ്പോഴും മൂടിവയ്ക്കുക. ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക. വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലവിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക. വയറിളക്കമുള്ള കുട്ടികളെ വൃത്തിയാക്കിയതിനുശേഷവും അവരുടെ വസ്ത്രങ്ങൾ കഴുകിയതിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകക.

 

(പി.എൻ.എ 1158/ 2018)

ആലപ്പുഴ: അക്ഷരലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന കുരുന്നുകൂട്ടുകാരെ സ്വാഗതം ചെയ്യാൻ ഇത്തവണ വിപുലമായ  ആഘോഷ പരിപാടികൾ. കുട്ടികൂട്ടുകാരുടെ ആദ്യ സ്‌കൂൾ ദിനം ആഘോഷമാക്കി മാറ്റാൻ സ്‌കൂളുകളും ഒരുങ്ങി. പതിവിന് വിപരീതമായി സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലതല പരിപാടികൾക്ക് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് തീരദേശ മേഖലയിൽ നിന്നുള്ള സ്‌കുളാണ്. പൊള്ളേത്തൈ ഗവ.ഹൈസ്‌കൂളാണ് ഇത്തവണത്തെ ജില്ലാതല ആഘോഷങ്ങൾക്ക് വേദിയാകയാകുക.സ്‌കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പൊള്ളേത്തൈ സ്‌ക്ൂളിനെ ഇത്തവണത്തെ ജില്ലാതല പ്രവശനോത്സവത്തിനായി തിരഞ്ഞെടുത്തത്. 

  ഇന്ന് രാവിലെ 9.30ന് മന്ത്രി ഡോ.ടി.എം തോമസ് ഐസക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.    ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ അധ്യക്ഷയാകും. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്വാഗത ഗാന  നൃത്താവിഷ്‌കാരം ഉണ്ടാകും. ഉദ്ഘാടനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശം അവതരിപ്പിക്കും.തുടർന്ന് പ്രവേശനോത്സവത്തിന്റെ രംഗാവിഷ്‌കാരവും മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടക്കും. എസ്.എസ്.എൽ.സിക്ക് മുഴുവൻ എ.പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കും. ക്ലാസ് റൂം ലൈബ്രറിക്കുള്ള പുസ്തക വിതരണം മുൻ എം.പി. ടി.ജെ ആഞ്ചലോസ്  നിർവഹിക്കും. പാചക ജീവനക്കാർക്കുള്ള സുരക്ഷ സാമഗ്രികളുടെ വിതരണം,കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം എന്നിവ നടക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.

 

(പി.എൻ.എ 1159/ 2018)

 

 

date