Post Category
ആയൂർവേദിക് തെറാപ്പി ആൻഡ് മാനേജ്‌മെന്റ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ആയൂർവേദിക് തെറാപ്പി ആൻഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന് പ്ലസ്ടൂവാണ് യോഗ്യത. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കിൽ എസ്.ആർ.സി. ഓഫീസിൽ ലഭിക്കും. തപാലിൽ വേണ്ടവർ എസ്.ആർ.സി. ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15. വിശദാംശങ്ങൾ www.src.kerala.gov.in, www.srcc.in എന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033. വിശദവിവരത്തിന് ഫോൺ: 0471-2325101, 9446330827.
(പി.എൻ.എ 1165/ 2018)
date
- Log in to post comments