Skip to main content

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

മഞ്ചേരി നഗരസഭയില്‍ 13ാം വാര്‍ഡ് പാലക്കുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കട്ടിലപറമ്പില്‍ വേലായുധന്‍ വിജയിച്ചു. 119 വോട്ടുകള്‍ക്കാണ് വിജയിച്ചത്.  സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില. കട്ടിലപറമ്പില്‍ വേലായുധന്‍ - 605, ജയരാജന്‍ (എല്‍ഡിഎഫ്) - 486, വേലായുധന്‍ (സ്വത.)  7.
പോത്തുകല്ല് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പോത്തുകല്ലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് സുലൈമാന്‍ ഹാജി 167 വോട്ടിന് വിജയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില. സിഎച്ച് സുലൈമാന്‍ ഹാജി - 517, സിദ്ദീഖ് എന്ന അബൂബക്കര്‍ (എല്‍ഡിഎഫ്) - 350, ശരത്ത് (ബിജെപി) - 25, സുലൈമാന്‍ (സ്വത) - 19

 

date