Skip to main content

തിമിര വിമുക്ത തിരൂര്‍: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

'തിമിര വിമുക്ത തിരൂര്‍' എന്ന ആശയവുമായി ബ്ലോക്ക് പഞ്ചായത്തും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ആര്‍.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. സംയുക്ത തിമിര നിര്‍മാര്‍ജ്ജന യജ്ഞത്തിനായി 2020 വരെ തിരൂര്‍ താലൂക്കിലെ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ എല്ലാ വാര്‍ഡിലും ക്യാമ്പ് സംഘടിപ്പിക്കാനാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ക്യാമ്പില്‍ വൈസ് പ്രസിഡന്റ് പി. നസറുള്ള, സെക്രട്ടറി ആതിര.എ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റംല സി.പി, പഞ്ചായത്ത് പ്രസിഡന്‍ുമാരായ ഹാജിറ മജീദ്, പി.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

 

date