സർക്കാർ സ്കൂളുകൾക്ക് പ്രിയമേറി; ഈ അധ്യയന വർഷം ഒന്നാംക്ലാസിൽ ചേർന്നത് 5783 കുട്ടികൾ
ആലപ്പുഴ: സർക്കാർ സ്കൂളുകൾക്ക് പ്രിയമേറുന്നു. ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ മാത്രം ഇന്നലെ വരെ 5783 വിദ്യാർഥികൾ പ്രവേശനം നേടി. കഴിഞ്ഞ അധ്യയന വർഷം ജില്ലയിലെ 15 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി 5646 വിദ്യാർഥികളാണ് ഇതേ കാലയളവിൽ ഒന്നാം ക്ലാസിൽ ചേർന്നത്. ഇത്തവണ 137 വിദ്യാർഥികളാണ് അധികം ചേർന്നിരിക്കുന്നത്. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പെൺകുട്ടികളെക്കാൾ ആൺകുട്ടികളാണ് ഈ വർഷം പ്രവേശനം നേടിയിരിക്കുന്നതെന്നതും ശ്രദ്ധേയം. 2967 ആൺകുട്ടികളാണ് ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയത്. 2816 പെൺകുട്ടികളും. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് ചേർത്തല ഉപജില്ലയിലാണ്. 1120. കായംകുളമാണ് തൊട്ടുപിന്നിൽ 673. എയ്ഡഡ്,അൺഎയ്ഡഡ് സ്കൂളുകളുൾപ്പെടെ ഒന്നാം ക്ലാസിൽ ഇക്കൊല്ലം പ്രവേശനം നേടിയത് 12432 വിദ്യാർഥികളാണ്.
പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ:
ആലപ്പുഴ ഡി.ഇ.ഒ - 122
മാവേലിക്കര ഡി.ഇ.ഒ 80
ചേർത്തല ഡി.ഇ.ഒ 320
കുട്ടനാട് ഡി.ഇ. ഒ 63
ചേർത്തല എ.ഇ.ഒ 1120
തുറവൂർ എ.ഇ.ഒ 791
ആലപ്പുഴ എ.ഇ.ഒ 499
അമ്പലപ്പുഴ എ.ഇ.ഒ 569
ഹരിപ്പാട് എ.ഇ.ഒ 378
മാവേലിക്കര എ.ഇ.ഒ 494
ചെങ്ങന്നൂർ എ.ഇ.ഒ 357
കായംകുളം എ.ഇ.ഒ 673
മങ്കൊമ്പ് എ.ഇ.ഒ 134
തലവടി എ.ഇ.ഒ 96
വെളിയനാട് എ.ഇ.ഒ 87
ആകെ: 5783
- Log in to post comments