Skip to main content

സ്‌കോള്‍-കേരള ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പ്രവേശനം

സ്‌കോള്‍-കേരള 2018-19 അധ്യയനവര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് രണ്ടാം വര്‍ഷ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഇന്ന് (ജൂണ്‍ ഏഴ്) മുതല്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ വഴി ഒന്നാം വര്‍ഷം ഹയര്‍സെക്കണ്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിര്‍ദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ജൂണ്‍ 21, വൈകിട്ട് അഞ്ചിനകം ലഭിക്കണം.  

പി.എന്‍.എക്‌സ്.2261/18

date