Skip to main content

ധനസഹായം നല്‍കും

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 2018-19 ല്‍ ഭിന്നശേഷിക്കാരായ ലൈസന്‍സുള്ള ലോട്ടറി ഏജന്റുമാര്‍ക്ക് 5,000 രൂപ വീതം ധനസഹായം നല്‍കും. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും അഞ്ചുവര്‍ഷത്തിനകം ഈ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍.  അപേക്ഷാഫോറം പൂരിപ്പിച്ച് മതിയായ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ അയയ്ക്കണം. ജൂലൈ 15 ന് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.  അപേക്ഷാ ഫാറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2347768, 7152, 7153, 7156.

പി.എന്‍.എക്‌സ്.2262/18

date