Post Category
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി കോര്പ്പറേഷന് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വൈസ് ചെയര്‍മാനും ശിശുവികസന പദ്ധതി ഓഫീസര്‍ അര്‍ബന്‍ രണ്ട് കണ്‍വീനറുമായ 14 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനിത രാജന്, ഡി.സി.പി.ഒ ജോസഫ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിസൈഭ, ഡെപ്യൂട്ടി ഡയറക്ടര്‍ സുരഷ്കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് എ.എസ്.ഐ രാധാകൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, കുടുംബശ്രീ പ്രതിനിധി, കോര്പ്പറേഷന് സെക്രട്ടറി, എന്നിവര്‍ അംഗങ്ങളായുളള കമ്മിറ്റിയാണ് രൂപീകരിച്ചത്. ബാലവേല, ബാല ഭിക്ഷാടനം എന്നിവ നിര്‍ത്തലാക്കുന്നതിനുളള നടപടികള്‍ കമ്മിറ്റി സ്വീകരിക്കും.
date
- Log in to post comments