Skip to main content

ക്ഷേമസ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇന്ന്

 സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുളള വൃദ്ധസദനം, ആശാഭവന്‍, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം, പ്ളെയിസ് ഓഫ് സേഫ്റ്റി, പെണ്‍കുട്ടികള്‍ക്കുളള ചില്‍ഡ്രന്‍സ് ഹോം എന്നീ  ക്ഷേമസ്ഥാപനങ്ങളുടെ  പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. ഇന്ന് (മെയ് 26) ഉച്ചയ്ക്ക് 2.30 ന് രാമവര്‍മ്മപുരം ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന പരിപാടിയില്‍ കൃഷിവകുപ്പുമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയാകും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിശിഷ്ടസാന്നിദ്ധ്യമാവും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസി ചാലിശ്ശേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ സുരേഷ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ഒ ജോര്‍ജ്ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി ബി നൂഹ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് രവിചന്ദ്രന്‍ സി ആര്‍ എന്നിവര്‍ ആശംസ നേരും. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുലക്ഷണ എസ് നന്ദിയും പറയും.

date