Post Category
കുടുംബശ്രീയുടെ തൊഴില്‍മേള 31 ന്
മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്‍റെ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. മെയ് 31 ന് വാടാനപ്പിളളി പഞ്ചായത്ത് ഹാളിലാണ് തൊഴില്‍മേള. പ്രായപരിധി 18-35. എസ് എസ് എല്‍ സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രാവിലെ 9.30 ന് രജിസ്ട്രേഷന്‍ തുടങ്ങും. തൊഴില്‍മേളയ്ക്ക് വരുമ്പോള്‍ മൂന്ന് കോപ്പി ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് തൊഴില്‍മേളയ്ക്ക് എത്തേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളുമായി ബന്ധപ്പെടണം. മെയ് 27 വൈകീട്ട് 5 ന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2362517, 9961435254.
date
- Log in to post comments