Post Category
നവകേരളത്തിലേക്ക് : ചിത്രകലാ ക്യാമ്പില്‍ 50 കലാകാരന്‍മാര്‍ പങ്കെടുക്കും
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മിഷനുകളായ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പില്‍ 50 കലാകാരന്‍മാര്‍പങ്കെടുക്കും. മെയ് 26 രാവിലെ 10 ന് കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമിയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments