Skip to main content

ആംബുലന്‍സില്‍ നിന്നും തലകീഴായി ഇറക്കിയ സംഭവം : പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആമ്പുലന്‍സില്‍ നിന്നും തലകീഴായി ഇറക്കിയ വ്യക്തി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിശദാംശങ്ങളടങ്ങിയ പുതിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാര്‍ച്ച് 24 ന് മരിച്ചയാളുടെ പേരോ മരണകാരണമോ ജില്ലാ പോലീസ് മേധാവിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലില്ലെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  കേസ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് പരിഗണിക്കും. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനകാര്‍ക്ക് പങ്കില്ലെന്നാണ് സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.  മരണവുമായി ബന്ധപ്പെട്ട് രണ്ട് ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

date