Skip to main content

മന്ത്രിസഭ രണ്ടാം വാര്‍ഷികം: ചക്ക സെമിനാറും നാടകവും ഇന്ന്

മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വിവിധ വിഷയങ്ങളിലാണ് സെമിനാറുകള്‍. 
     'പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും', 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍', 'ചക്കയും ആരോഗ്യവും'എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാര്‍  കൃഷിവകുപ്പ്മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും.സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയാവും. 
    തുടര്‍ന്ന് 'പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ 'അഡികേ പത്രികേ' എഡിറ്റര്‍ ഡോ. പദ്രേ, 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍'എന്ന വിഷയത്തില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അഗ്രികള്‍ച്ചറള്‍ എന്‍ജിനീയറിംഗ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.പി.സുധീര്‍, 'ചക്കയും ആരോഗ്യവും' എന്ന വിഷയത്തില്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. കെ.എ.യു ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.പി. ഇന്ദിരാദേവി മോഡറേറ്ററാവും. 
    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ വികസന സ്ഥിരം സമിതി അധ്യക്ഷ ഷീബ ബാബു, മാടക്കത്തറ കൃഷി ഓഫീസര്‍ പി.സി.സത്യവര്‍മ്മ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. പൊതുചര്‍ച്ചയില്‍ കര്‍ഷകര്‍, ജനപ്രതിനിധികള്‍, കാര്‍ഷികരംഗത്തെ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കെ.എ.യു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍  ജിജു പി.അലക്സ് സെമിനാറുകള്‍ ക്രോഡീകരിക്കും. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും തൃശൂര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എല്‍. ജയശ്രീ നന്ദിയും പറയും.
    വൈകീട്ട് ആറിിന് ഇതേവേദിയില്‍ കേരള സംഗീതനാടക അക്കാദമി അവതരിപ്പിക്കുന്ന 'ചക്ക' എന്ന നാടകവും അരങ്ങേറും. 

date