Skip to main content

സംഗീത മാധുര്യം നുകരാന്‍ 'പാട്ടിന്‍റെ പാലാഴി' 25 ന്

    സംഗീതപ്രേമികളെ ഓര്‍മ്മകളുടെ വസന്തകാലത്തിലെത്തിക്കുന്ന 'പാട്ടിന്‍റെ പാലാഴി' സംഗീത പരിപാടി വെള്ളിയാഴ്ച (മെയ് 25) തൃശ്ശൂരില്‍ അരങ്ങേറും. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് മലയാള ചലച്ചിത്ര സംഗീതത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പി. ഭാസ്കരന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി. കുറുപ്പ്, യൂസഫലി കേച്ചരി, മുല്ലനേഴി എന്നിവരുടെ പ്രിയഗാനങ്ങളുമായി പാട്ടിന്‍റെ പാലാഴി അരങ്ങിലെത്തുന്നത്.
     വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ മലയാളി ഒരിക്കലും മറക്കാത്ത 27 ഗാനങ്ങള്‍ അവതരിപ്പിക്കും. ചലച്ചിത്രനടന്‍ ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന ഈ സംഗീത പരിപാടിയില്‍ പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥന്‍, റീന മുരളി, മനോജ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. തൃശൂരിലെ ട്രാന്‍സ് ഓര്‍ക്കസ്ട്രയാണ് പാട്ടിന്‍റെ പാലാഴിക്ക് സംഗീത പശ്ചാത്തലം ഒരുക്കുന്നത്.

date