Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷം ഇന്ന് (നവംബര്‍ 16) മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാ സഹകരണ ബാങ്കും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല സഹകരണ വാരാഘോഷം ഇന്ന് (നവംബര്‍ 16) തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് ക്യൂ.എ.സി ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനാകും.

കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അവാര്‍ഡുകള്‍ സമ്മാനിക്കും. പ്രസംഗ, പ്രബന്ധ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെരിറ്റ് സര്‍ട്ടിഫിക്കറ്റും എം. മുകേഷ് എം.എല്‍.എ നല്‍കും.

രാവിലെ ഒന്‍പതിന് ക്യൂ.എ.സി ഗ്രൗണ്ടില്‍ ആരംഭിക്കുന്ന സഹകരണ വിളംബര ഘോഷയാത്ര എം. നൗഷാദ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും.

എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സോമപ്രസാദ്, എം.എല്‍.എ മാരായ മുല്ലക്കര രത്‌നാകരന്‍, പി. അയിഷാ പോറ്റി, ആര്‍. രാമചന്ദ്രന്‍, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, കെ.ബി. ഗണേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, കൊല്ലം സഹകരണ അര്‍ബര്‍ ബാങ്ക് പ്രസിഡന്റ് സി. വി. പത്മരാജന്‍, കെ.സി. രാജന്‍, കെ. ആര്‍. ചന്ദ്രമോഹന്‍, ജോര്‍ജ്ജ് മാത്യൂ, എം.സി. ബിനുകുമാര്‍, മുന്‍ എം.പി. പി. രാജേന്ദ്രന്‍, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയക്ടര്‍ ഡി. പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.

11.30ന് സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് സാധ്യമായ നിയമനിര്‍മാണം എന്ന വിഷയത്തിലുള്ള സെമിനാറില്‍ പി.എസ്.സി മുന്‍ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് മോഡറേറ്ററാകും. 
(പി.ആര്‍.കെ.നമ്പര്‍  2526/17)

date