Post Category
സംസ്ഥാനത്ത് 45 ഇനം വെളിച്ചെണ്ണ നിരോധിച്ചു
ഭക്ഷ്യ സുരക്ഷ കമ്മീഷന് 45 ല്‍ പരം വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്കം അറിയിച്ചു.
2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങളാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള് സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണര്‍ അറിയിച്ചു. ഉല്പന്നങ്ങള് സംബന്ധിച്ച് വിവരങ്ങള്‍ www.foodsaftey.Kerala.gov.in ലഭിക്കും.
(പി.ആര്.പി 1597/2018)
date
- Log in to post comments