Post Category
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
'ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ്' പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും കിലയും ചേര്‍ന്ന് ജില്ലയിലെ കോളെജ് -ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്കി. മുണ്ടൂര്‍ ഐ.ആര്.ടി.സി. യില്‍ നടന്ന പരിശീലനത്തില്‍ ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ ബി.എല്‍. ബിജിത്ത്, ഹരിത കേരളം മിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാരായ ഡോ.കെ.വാസുദേവന്‍ പിള്ള, രാധാകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു. ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കില സെന്റര്‍ കോഡിനേറ്റര്‍ അജിത് മേനോന്, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments