Post Category
ഭൂരേഖ കംപ്യൂട്ടര്‍ വല്‍ക്കരണം: ഡിസംബര്‍ 31 വരെ
ജില്ലയില്‍ ഭൂ ഉടമകളുടെ വിവരം റീലീസ് സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഹാജരാക്കാത്തവര്‍ ഭൂമിയുടെ ആധാരം, നികുതി രശീത് എന്നിവ ഡിസംബര്‍ 31നകം വില്ലേജ് ഓഫീസില്‍ ഹാജരാക്കണം. അപേക്ഷാ ഫോം വില്ലേജ് ഓഫീസില്‍ സൗജന്യമായി ലഭിക്കും. കാണം, പാട്ടം വിഭാഗത്തില്‍പ്പെട്ട ഭൂമി കൈവശമുള്ളവരും അപേക്ഷ നല്‍കണം. ഡിസംബര്‍ 31നകം അപേക്ഷ നല്‍കാത്തവരില്‍ നിന്നും 2017-18 മുതല്‍ നികുതി സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഭൂ ഉടമകളുടെ വിവരങ്ങള്‍ റിലീസ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കാതെ ഓണ്‍ലൈനായി നികുതി അടവാക്കാം.
date
- Log in to post comments