Skip to main content

മീസില്‍സ് - റുബെല്ല കുത്തിവെപ്പുമായി സഹകരിക്കണം

ആരേഗ്യ വകുപ്പ് കീഴില്‍ നടന്നുവരുന്ന റുബല്ല, മീസില്‍സ് രോഗങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഷീബാ ബീഗം. എല്‍ അഭ്യര്‍ത്ഥിച്ചു.  ഈ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് ഹോമിയോ വകുപ്പ് എല്ലാവിധ പുന്തുണയും നല്‍കിവരുന്നുണ്ട്.  ഗര്‍ഭസ്ഥ ശിശുക്കളില്‍ ജ•-നാലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന റുബെല്ല രോഗത്തിനെ തുടച്ചു നീക്കുന്നതിനായുള്ള ഈ സംരംഭത്തില്‍ എല്ലാവരും സഹകരിക്കണമെന്നും ഡോ. ഷീബാ ബീഗം പറഞ്ഞു.

 

date