Skip to main content

അതിജീവനം പദ്ധതി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.   

 

          ജില്ലാ പഞ്ചായത്തിന്റെ അതിജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍  നിര്‍വഹിക്കും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.  ഉപേക്ഷിക്കപ്പെട്ട വനിതകളെ കണ്ടെത്തി ജീവനോപാധികള്‍ നല്‍കിയും  തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചും  സ്വയം പര്യാപ്തരാക്കി ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എം.ഐ.ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍ ബി കൃഷ്ണ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date