Skip to main content

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

 

     തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ താമസക്കാരായ 2016 - 17 പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  
    ഗുണഭോക്താക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം.  കൂടാതെ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നതിന്റെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, അറ്റന്‍ഡന്‍സ് ഷീറ്റ്, ഗ്രാമപഞ്ചായത്ത്, ബ്ലാക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഈ ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 18 ന് മുന്‍പായി സമര്‍പ്പിക്കണം.  
(പി.ആര്‍.പി 1897/2017)

date